തിരുവനന്തപുരം ; പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തിൽ പറഞ്ഞു .അതിദരിദ്രരുടെ പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കും. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കും. സംസ്ഥാനത്തിന്റെ പക്കലുള്ള വിഭവങ്ങള്‍ പരിമിതമാണെങ്കിലും അവ ഉപയോഗിച്ച് ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു
ചുമതലയേറ്റ ശേഷം ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്നു സ്വീകരിച്ചു