Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsലിക്വിഡ് ഓക്സിജൻ...

ലിക്വിഡ് ഓക്സിജൻ ചോർച്ച : ആക്‌സിയം ദൗത്യം മാറ്റിവെച്ചു

ന്യൂയോർക്ക് : വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവെച്ചു.ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം .കഴിഞ്ഞ 3 തവണ മാറ്റിവെച്ച വിക്ഷേപണം ഇന്ന് വൈകിട്ടത്തേക്കാണ് തീരുമാനിച്ചിരുന്നത് .

ആദ്യമായി ഒരിന്ത്യക്കാരന്‍ ബഹിരാകാശ നിലയത്തിലെത്തുന്നുവെന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത. യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഇന്ത്യയുടെ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് പേർ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നത്.

ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണ് യാത്രയുടെ പ്രധാന സംഘാടകർ. ആദ്യം മെയ് 29നും പിന്നീട് ജൂണ്‍ 10,ജൂൺ 11 തീയതികളിലേക്കും ദൗത്യം മാറ്റിവച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ റ്റിഡി റോഡ് റെയില്‍വേ ഗേറ്റ് തുറക്കുന്നത് 28 വരെ നീട്ടി

ആലപ്പുഴ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി ഗേറ്റ്) തുറക്കുന്നത് നവംബര്‍ 28ന് വൈകിട്ട് ആറുമണി വരെ നീട്ടി.  വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവല്‍...

നിരണം ചുണ്ടൻ പമ്പയിൽ നീരണിഞ്ഞു

തിരുവല്ല: ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്ന ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലന തുഴച്ചിലിനായി ഇര തോട് കടവിൽ നിരണം ചുണ്ടൻ നീരണിഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം അനുപ് ആന്റണി ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -