കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 5,278 പേർ മത്സരിക്കും. ഇതിൽ 2,821 പേർ സ്ത്രീകളും 2,457 പേർ പുരുഷന്മാരുമാണ്. ജില്ലാപഞ്ചായത്തിന്റെ 23 ഡിവിഷനുകളിലായി 83 പേർ , 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 489 പേർ, 71 ഗ്രാമപഞ്ചായത്തുകളിലായി 4029 പേർ, ആറ് നഗരസഭകളിലായി 677 പേർ മത്സരിക്കും
ജില്ലാ പഞ്ചായത്ത് : 36 പുരുഷന്മാർ, 47 സ്ത്രീകൾ, ബ്ലോക്ക് പഞ്ചായത്തുകൾ: 252 പുരുഷന്മാർ, 237 സ്ത്രീകൾ,നഗരസഭകൾ: 319 പുരുഷന്മാർ, 358 സ്ത്രീകൾ
ഗ്രാമപഞ്ചായത്തുകൾ: 1850 പുരുഷന്മാർ, 2179 സ്ത്രീകൾ എന്നിങ്ങനെയാണ് വിവിധ തലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം .






