Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ പൊതുതിരഞ്ഞെടുപ്പ്...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെ 1225 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമായതായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. കോന്നി -154, റാന്നി- 168, പുളിക്കീഴ് – 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂര്‍ -103, പന്തളം – 103, മല്ലപ്പള്ളി -108, അടൂര്‍ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ-34 എന്നിങ്ങനെയാണ് കണക്ക്.

ജില്ലയില്‍ 17 പ്രശ്‌ന ബാധിത ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങല്‍, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കല്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയില്‍ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്രവാത ചുഴി,ന്യുന മർദ്ദ പാത്തി : സംസ്ഥാനത്ത് മഴ തുടരും

കോട്ടയം : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആഗസ്റ്റ് 15 വരെ അതിശക്തമായ മഴക്കും 17 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്...

പെരുമ്പാവൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

കൊച്ചി : പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചു പേർക്ക് പരിക്ക് .രാവിലെ ആറ് മണിയോടെയാണ് സംഭവം.മലയാറ്റൂര്‍ സ്വദേശി സദന്‍ (55) ആണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്...
- Advertisment -

Most Popular

- Advertisement -