Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsലോക്‌സഭാ തെരഞ്ഞെടുപ്പ്:...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.ഏപ്രില്‍ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടു വരെ പത്രിക പിന്‍വലിക്കാം. 26 ന് തെരഞ്ഞെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.

മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതാ പോളിംഗ് സ്റ്റേഷനുകളുമുള്‍പ്പെടെ പത്തനംതിട്ട, കോട്ടയം അസംബ്ലി മണ്ഡലങ്ങളിലായി ആകെ 1437 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി ആകെ 14,08,771 വോട്ടര്‍മാരുണ്ട്. ഇതില്‍ 6,73,068 പുരുഷന്മാരും 7,35,695 സ്ത്രീകളും എട്ട് ട്രാന്‍സ്‌ജെന്റര്‍മാരുമാണുള്ളത്. ഭിന്നശേഷിക്കാര്‍ക്കും 85 വയസിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇതിനായി ഫോറം-12 ഡി അപേക്ഷ ബി.എല്‍.ഒമാര്‍ മുഖേന വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്‌കൂൾ കലോത്സവം : രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.വിവിധ ജില്ലകളിൽ നിന്നും ഓൺലൈനായി...

ബെയ്‌ലി പാലം തുറന്നു : സൈനിക വാഹനം പാലത്തിലൂടെ കടന്നു

വയനാട് : ചൂരല്‍മലയിൽ ഉരുള്‍പൊട്ടലില്‍ തകർന്ന പാലത്തിന് പകരമുള്ള ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈനിക വാഹനം പാലത്തിലൂടെ കടന്നു. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. മുണ്ടക്കൈയേയും...
- Advertisment -

Most Popular

- Advertisement -