Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsലോക്സഭ തിരഞ്ഞെടുപ്പ്:...

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂർണം:70.35 % പോളിങ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം ഒരുക്കി.

കണ്ണൂരിലാണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 75.74 ശതമാനം.പത്തനംതിട്ടയിൽ 63.32 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവനന്തപുരം-66.43, ആറ്റിങ്ങല്‍-69.40, കൊല്ലം-67.92,മാവേലിക്കര-65.88, ആലപ്പുഴ-74.37, കോട്ടയം-65.59, ഇടുക്കി-66.39, എറണാകുളം-68.10, ചാലക്കുടി-71.68, തൃശൂര്‍-72.11, പാലക്കാട്-72.68, ആലത്തൂര്‍-72.66, പൊന്നാനി-67.93, മലപ്പുറം-71.68, കോഴിക്കോട്-73.34, വയനാട്-72.85, വടകര-73.36,കാസര്‍ഗോഡ്-74.28 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ...

ഋഷി പഞ്ചമി ആഘോഷിച്ചു

തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. സംസ്ഥാന ചെയർമാൻ ഡോ. രാധാകൃഷ്ണൻ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എസ് അശോകൻ കോന്നി അധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -