പാരിസ് : പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ആഭരണ കവർച്ചയിൽ രണ്ടു പേർ അറസ്റ്റിൽ. മ്യൂസിയത്തിൽ നിന്നും വിലയേറിയ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച ആയപ്പോഴാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.ഫ്രഞ്ച് പൗരന്മാരായ പ്രതികൾ മറ്റു പല മോഷണക്കേസുകളിലും പ്രതികളാണെന്നാണ് റിപ്പോർട്ട് .ഈ മാസം 19-നാണ് ലൂവ്രിന്റെ അപ്പോളോ ഗാലറിയിൽ നിന്നും രാജഭരണകാലത്തെ അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള 10.2 കോടി ഡോളർ മൂല്യം കണക്കാക്കുന്ന രത്നാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.






