മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ(66) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു .രാവിലെ 8.45 ഓടെ മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം.ബാരാമതിയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
വിമാനത്തിൽ അജിത് പവാർ ഉൾപ്പെടെ 6 പേർ ഉണ്ടായിരുന്നു .എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരമെന്നാണ് പ്രാഥമിക നിഗമനം.






