തിരുവല്ല : കെ പി എം എസ് നിരണം യൂണിയൻ മഹാത്മാ അയ്യങ്കാളിയുടെ 162 മത് ജന്മദിനംആഘോഷിച്ചു.പനച്ചമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നിരണം പഞ്ചായത്ത്മുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സംഘടകസമതി ചെയർമാൻ വി ടി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമതി അംഗം അഡ്വ .സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു.
നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌അന്നമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ .വിജി നൈനാൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സംഘടക സമതി ജനറൽ കൺവീനർ ഐശ്വര്യ ജിനേഷ് സ്വാഗതം ചെയ്തു. സംഘടക സമതി രക്ഷാധികാരി കെ പി എം എസ് മീഡിയ സംസ്ഥാന സമതി അംഗം ജിനേഷ് ഗോപി സഭ സന്ദേശം നൽകി. “ജീവിതമാണ് ലഹരി “എന്നാ പ്രതിജ്ഞ അനന്തകൃഷ്ണ ജിതിൻ ചൊല്ലി കൊടുത്തു .ഫിനാൻസ് കൺവീനർ ഉദയകുമാർ ചോതി കൃതജ്ഞത രേഖപെടുത്തി.