Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് :...

മകരവിളക്ക് : തീർത്ഥാടകർക്ക് മികച്ച സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

ശബരിമല : ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന  തീർത്ഥാടകർക്കായി മികച്ച സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും  സേവനവും തീർത്ഥാടകരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നു.

മകരവിളക്കിന് ഡിസംബർ 30ന് നട തുറന്ന ശേഷം മാത്രം  11,785  പേർ ചികിത്സ തേടിയെത്തിയതായി മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. കെ.എ സുജിത് കുമാർ പറഞ്ഞു. പനി, ചുമ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടിയാണ് കൂടുതലായും തീർഥാടകർ ആരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഈ മണ്ഡലകാലം തുടങ്ങിയ ശേഷം ഹൃദയസ്തംഭനവുമായി എത്തിയ  47 കേസുകളിൽ 12 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കാർഡിയാക് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കാർഡിയോളജി യൂണിറ്റുകൾ സജ്ജമാണ്. ഹൃദയാഘാത സാധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ  മരുന്നുകളും ലഭ്യമാണ്.

പമ്പ, നിലയ്ക്കൽ, സന്നിധാനം, ചരൽമേട്, അപ്പാച്ചിമേട്, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ  സജ്ജമാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു, എക്സ്-റേ, ലാബ് സൗകര്യം എന്നിവയുണ്ട്. നിലക്കലിലും ലാബ് സൗകര്യം ലഭ്യമാണ്. ആകെ 22 എമർജൻസി മെഡിക്കൽ സെൻ്ററുകളാണ് ഒരുക്കിയിട്ടുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണാഘോഷ പരിപാടി

ചെങ്ങന്നൂർ: ആൾ ഇന്ത്യാ വീരശൈവ മഹാസഭ തിരുവൻവണ്ടൂർ പ്രയാർ 107- നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടി ബസവ സമിതി മുൻ സംസ്ഥാന അധ്യക്ഷൻ കെ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്...

യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : പാചക വാതക സിലിണ്ടർ റിപ്പയർ ചെയ്യാനെത്തി യുവതിയായ വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തിൽ 57 കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളം കരപ്പറമ്പിൽ വീട്ടിൽ ഫിലിപ്പ് തോമസ് (57) ആണ്...
- Advertisment -

Most Popular

- Advertisement -