Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഇന്ന്...

മകരവിളക്ക് ഇന്ന് : സന്നിധാനത്ത് ഭക്തജന പ്രവാഹം

ശബരിമല : ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന മകരവിളക്കിന്റെ പുണ്യദർശനം ഇന്ന് .തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി സന്നിധാനത്ത് ഭക്തജന പ്രവാഹമാണ് . കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി ദർശനത്തിനൂള്ള കാത്തിരിപ്പിലാണ്. മകരജ്യോതി ദർശനത്തിനായി പർണശാല കെട്ടിയാണു തീർഥാടകർ കാത്തിരിക്കുന്നത്. വൈകിട്ട് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും.ദീപാരാധനയ്ക്ക് ശേഷമാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുന്നത് .

മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് പറഞ്ഞു.ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീലേശ്വരം വെടിക്കെട്ടപകടം : ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് (32) മരിച്ചത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രതീഷിന് അപകടത്തിൽ 60...

ദിലീപിന് കൈത്താങ്ങായി സാമൂഹ്യനീതി വകുപ്പിന്റെ ശ്രേഷ്ഠം പദ്ധതി : ദിലീപ് ജില്ലയിലെ  ആദ്യ ഗുണഭോക്താവ്

ആലപ്പുഴ: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന ദിലീപിന്റെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിന്  സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്. ശ്രേഷ്ഠംപദ്ധതിയുടെ ആദ്യ ഗുണഭോക്താവായി ദിലീപ്. ചേർത്തല സ്വദേശിയും 50 ശതമാനം ഭിന്നശേഷിക്കാരനുമായ  ദിലീപ് വിവിധ കായിക...
- Advertisment -

Most Popular

- Advertisement -