Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് എം...

മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാൾ ആശുപത്രിയിൽ

മലപ്പുറം : എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്.പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് യുവാവിനെ നിരീക്ഷണത്തിലാക്കിയത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരി പ്രസാദം നിർമിക്കുന്നതില്‍ ആചാരലംഘനം: വാടക വീട്ടില്‍ ബംഗാളികളാണ് നിർമിച്ചിരുന്നത്

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനം. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍  ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ...

ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് അവിടെ വേണമെന്ന് പറയുന്നത്: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് അവിടെ വേണമെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഈ കാര്യത്തില്‍ കാണുന്നത്. എയിംസ് ആലപ്പുഴയില്‍ വരാൻ തൃശൂരുകാർ പ്രാർത്ഥിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -