മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ് വിധിച്ചത്.തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം.ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി.2020 ൽ കോട്ടക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.