കൊച്ചി : പത്തു വര്‍ഷത്തോളം യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി.തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശനാണ് എറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാവിന്റേയും മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിന്റെയും സിജുവിന്റെയും ഇടപെടലാണ് ദിനേശൻ നാട്ടിലെത്താൻ കാരണമായത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദിനേഷ് 2014ൽ ആണ് യെമനിലെത്തിയത്. അവിടെ എത്തിയതിന് പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ ദിനേശൻ കുടുങ്ങി.പാസ്പോർട്ട് സ്പോൺസറുടെ കയ്യിൽ അകപ്പെട്ടു. 2021 മുതലാണ് ദിനേഷിനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങിയത്.