Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduബസ് സ്റ്റോപ്പിൽ...

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് മരിച്ചു

കോഴിക്കോട് : കനത്ത മഴയിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് വയോധികൻ മരിച്ചു .പാലാഴി സ്വദേശി ശശിയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നതായിരുന്നു ശശിയും സുഹൃത്തും.അതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി റോഡിനോടു ചേർന്നുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും രാവിലെ പ്രദേശവാസികളാണ് ഒരു കിലോമീറ്ററോളം അകലെ നിന്നും ശശിയുടെ മൃതദേഹം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനി

ആലപ്പുഴ : ആലപ്പുഴ പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനിയും കുടുംബവും. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

തിരുവല്ല : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു. വാർദ്ധക്യ സഹജായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച 2ന് ചക്കുളത്തുകാവ് പട്ടമന ഇല്ലത്തെ കുടുംബ...
- Advertisment -

Most Popular

- Advertisement -