Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലെ നരഭോജി...

വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി

വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്തനിലയിൽ കണ്ടെത്തി. ശരീരത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനംമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

7 വയസ്സോളം പ്രായമുള്ള പെൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ് അറിയിച്ചു. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത് . പിന്നീട് കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതാണെന്നാണ് സംശയം. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംവിധായകൻ മോഹൻ അന്തരിച്ചു

കൊച്ചി : പ്രമുഖ സംവിധായകൻ എം. മോഹന്‍ അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.വിട പറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, പക്ഷേ, അങ്ങനെ ഒരു അവധിക്കാലത്ത്, മംഗളം നേരുന്നു തുടങ്ങി 23...

ജമ്മു കശ്മീരിൽ ഒമർ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ശ്രീനഗർ : ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്തു .ശ്രീനഗറിലെ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റററിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ  ലെഫ്റ്റനൻ്റ് ഗവർണർ...
- Advertisment -

Most Popular

- Advertisement -