Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsമനുഷ്യൻ ഒരു...

മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് –  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത

പത്തനംതിട്ട : പ്രകൃതിയെയും സസ്യങ്ങളെയും സംരക്ഷിക്കണമെന്ന് വിശുദ്ധ വേദപുസ്തകത്തിലും ഹിന്ദു, ബുദ്ധ മതഗ്രന്ഥങ്ങളിലും പറയുന്നുണ്ടെങ്കിലും മനുഷ്യൻ ഒരു കരുണയുമില്ലാതെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന്  കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിത്ത അഭിപ്രായപ്പെട്ടു. വൈ എം സി എ പി ഓ ഫിലിപ്പ് ഇന്ത്യൻ നാഷണൽ യൂത്ത് സെൻ്റർ അവിഷ്ക്കരിച്ച വൃക്ഷതൈ നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം പത്തനംതിട്ടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ദൈവം ആദ്യ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ തന്നെ ഏദൻതോട്ടം പരിപാലിക്കാൻ ഏൽപ്പിക്കുകയാണ് ചെയ്തത്. പ്രകൃതിയിലെ എല്ലാ സൃഷ്ടിയും ഒന്നിനോട് മറ്റൊന്ന് ബന്ധപ്പെട്ടാണിരിക്കുന്നത്. ഏതെങ്കിലും ഒന്നിനെ നശിപ്പിക്കുന്നത് മറ്റുള്ളവയെയും പ്രതികൂലമായി ബാധിക്കും. ദൈവം തരുന്ന പ്രകൃതി വിഭവങ്ങളെ കേട് കൂടാതെ അടുത്തതലമുറയ്ക്ക് കൈമാറാൻ മനുഷ്യന് ബാധ്യതയുണ്ടെന്നും  കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലിഞ്ഞ അഭിപ്രായപ്പെട്ടു

പി ഓ ഫിലിപ്പ് ഇന്ത്യൻ നാഷണൽ യൂത്ത് സെൻ്റർ ചെയർമാൻ അഡ്വ.ജയൻ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ വൈ എം സി എ മുൻ ദേശീയ പ്രസിഡൻ്റ് ജസ്റ്റിസ് ബഞ്ചമിൻ കോശി, പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെ എസ് ഇ ബി കുന്നന്താനം 33 കെ വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം 7-ന്

തിരുവല്ല: കെ എസ് ഇ ബി കുന്നന്താനം 33 കെ വി സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം നാളെ നടക്കും. രാവിലെ 9.30 -ന് മന്ത്രി കെ കൃഷ്ണൻ കുട്ടി ഉദ്ഘാടനം നിർവഹിക്കും. മാത്യൂ...

കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം

പത്തനംതിട്ട: കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം എലിയറയ്ക്കൽ അമൃത വിദ്യാലയത്തിൽ  നാളെ (26) 9 ന്  തുടങ്ങും.  വാർഷികോത്സവത്തിൽ മാതാ അമൃതാനന്ദമയി മഠം താനൂർ അദ്ധ്യക്ഷ ...
- Advertisment -

Most Popular

- Advertisement -