തിരുവല്ല: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിച്ച മാർത്തോമ്മാ സഭാംഗങ്ങളെ ആദരിക്കൽ ജനുവരി 6-ന് ഉച്ച കഴിഞ്ഞ് 3.30- ന് അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും.
മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ അഡ്വ. മാത്യു റ്റി. തോമസ് തോമസ് കെ. തോമസ് എന്നിവർ പങ്കെടുക്കും.






