Sunday, March 29, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭാ...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: മാർത്തോമ്മാ സഭയുടെ  പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് വിതരണം ചെയ്യ്തു. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനും ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പത്മശ്രീ ഡോ. സി. ജി. കൃഷ്ണദാസ് നായർക്കും യുവശാസ്ത്രജ്ഞനുള്ള അവാർഡ് ഐ. ഐ. റ്റി ചെന്നൈ അസോസിയേറ്റ് പ്രൊഫസർ ഡോ. റ്റിജു തോമസിനും നൽകിയത് . മെറിറ്റ് അവാർഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും യുവശാസ്ത്രജ്ഞ അവാർഡ് അര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്.

കമ്മറ്റി ചെയർമാൻ ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ജോർജ് സ്കോളർ, പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്തു.

സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, സീനിയർ വികാരി ജനറാൾ വെരി റവ. ജോർജ് മാത്യു, വികാരി ജനറാൾ വെരി റവ. ഡോ. ഇൗശോ മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ല  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടർ എസ്...

സമ്പൂര്‍ണ മദ്യ നിരോധനം

പത്തനംതിട്ട : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഡിസംബര്‍ 13 ന് നടക്കുന്ന സാഹചര്യത്തില്‍ ക്ഷേത്ര പരിസരങ്ങളിലും പൊങ്കാല കടന്നുപോകുന്ന പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം...
- Advertisment -

Most Popular

- Advertisement -