Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂളില്‍ വൻ...

സ്കൂളില്‍ വൻ തീപിടിത്തം : മൂന്ന് ബസുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ തീപിടിത്തം. സ്കൂള്‍ ഗ്രൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് സ്‌കൂള്‍ബസുകള്‍ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു.

സംഭവസമയത്ത് സ്കൂളില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ടു നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് കഴക്കൂട്ടത്ത് നിന്നും ചാക്കയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കുകയായിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിന് പിന്നില്‍ ദൂരൂഹതയുണ്ടെന്നാണ് സ്കൂള്‍ മാനേജ്‍മെന്റ് പറയുന്നത്. കഴക്കൂട്ടം പൊലീസ് അന്വേഷണം തുടങ്ങി.
 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി കിണറ്റിൽ വീണ് മരിച്ചു

റാന്നി : പെരുമ്പെട്ടിയിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കുരുട്ടും മോടിയിൽ ഷാജി, ശരള (ലേഖ) ദമ്പതികളുടെ ഇളയ മകൾ അരുണിമയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5നാണ് രണ്ട്...

കാനനപാത വഴി വരുന്ന അയ്യപ്പഭക്തർക്ക് പ്രത്യേക പാസ് നൽകുന്നത് നിർത്തലാക്കി

ശബരിമല : കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്പോട്ട് ബുക്കിംഗ്...
- Advertisment -

Most Popular

- Advertisement -