ഇന്ന് മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ ക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസം. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കി കുറക്കാനായി ചെയ്ത സമരമാണ് കൂട്ടക്കൊലയിൽ അവസാനിച്ചത്. 1889ൽ പാരിസിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ആണ് ഒരു തൊഴിലാളി എട്ട് മണിക്കൂർ മാത്രമെ ജോലി ചെയ്യേണ്ടതുള്ളൂ എന്ന തീരുമാനം ഉണ്ടായത്. മേയ് ഒന്ന് ലോക തൊഴിലാളിദിനമായി ആചരിക്കണമെന്നും അന്ന് തീരുമാനിച്ചു.
തൊഴിലാളികളേയും താെഴിലാളികൾ സമൂഹത്തിന് നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസം കൂടിയാണ് മെയ്‌ദിനം.ഇന്ന് ലോകമെമ്പാടും മേയ് ദിന റാലികളും മറ്റു പരിപാടികളും നടക്കുന്നു.