തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ നീക്കം. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവിൽ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതൽ 49 രൂപ വരെയാണ്.
ഉൽപാദനചെലവ് വർദ്ധിച്ചതോടെ പാലിന് വില കൂട്ടണമെന്ന ആവശ്യം കർഷകർ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഉല്‍പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മില്‍മ വ്യക്തമാക്കി.
പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് മില്‍മയുടെ പ്രതീക്ഷ. മിൽമ അവസാനമായി പാലിന് വില വർധിപ്പിച്ചത് 2022 ഡിസംബറിലാണ്.