Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ വിതരണം...

റേഷൻ വിതരണം പ്രതിസന്ധിയിലെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : ഗതാഗത കരാറുകാരുടെ സമരം അവസാനിച്ചുവെങ്കിലും കാലവർഷം കാരണം റേഷൻ വിതരണം പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കനത്ത മഴയും കാറ്റും ചില സ്ഥലങ്ങളിലെ വാതിൽപ്പടി വിതരണത്തിൽ തടസ്സം സൃഷ്ടിച്ചെങ്കിലും ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം നിലവിൽ 65 ശതമാനം പൂർത്തിയായിട്ടുണ്ട്. പൊതുവിതരണ കമ്മിഷണറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടമായി മന്ത്രി നടത്തിയ അവലോകനയോഗത്തിൽ ഇക്കാര്യം സ്ഥിതീകരിച്ചു.

മെയ് മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണമായും പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഈ മാസത്തെ റേഷൻ വിതരണം മെയ് 27 വരെ 58.77 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. മലയോര – തീരദേശ മേഖലകൾ ഉൾപ്പെടെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 80 ശതമാനത്തിലധികം കുടുംബങ്ങൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. സാധാരണയായി മാസത്തിന്റെ അവസാനദിനങ്ങളിലാണ് കൂടുതൽ പേരും റേഷൻ വാങ്ങാനായി പൊതുവിതരണകേന്ദ്രങ്ങളിൽ എത്തിച്ചേരുക. എന്നാൽ നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മാസത്തിന്റെ അവസാന ദിവസത്തേക്ക് മാറ്റി വയ്ക്കാതെ കഴിവതും വേഗം റേഷൻ വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം : വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി

കൊച്ചി : എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷം .എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തി പ്രതിഷേധിച്ച വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമത പ്രശ്നങ്ങൾ...

വിലക്കുറവുമായി കണ്‍സ്യൂമര്‍ ഫെഡ് സ്‌കൂള്‍ വിപണി സ്റ്റാള്‍

പത്തനംതിട്ട : സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ വിപണി സ്റ്റാള്‍ ജനശ്രദ്ധ നേടി.സ്‌കൂള്‍ തുറക്കാറായതോടെ കുട്ടികള്‍ക്ക് ആവശ്യമുളള പഠനോപകരണങ്ങള്‍...
- Advertisment -

Most Popular

- Advertisement -