Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsകടപ്ര സ്മാര്‍ട്ട്...

കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു

കടപ്ര : കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യു- ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു .എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അഞ്ച് ലക്ഷം പട്ടയം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു . താലൂക്ക്-ജില്ലാതലത്തില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ പരിഹാരം കാണും.

അപ്പര്‍ കുട്ടനാട് മേഖലയില്‍ ഉള്‍പ്പെടുന്ന തിരുവല്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് പരിഗണന ലഭ്യമാക്കിയിട്ടുണ്ടെന്നു അധ്യക്ഷനായ അഡ്വ. മാത്യു ടി. തോമസ് എംഎല്‍ എ പറഞ്ഞു.

44 ലക്ഷം രൂപ ചെലവഴിച്ചാണ് കടപ്ര വില്ലേജ് ഓഫീസ് നിര്‍മിച്ചത്. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു, കടപ്ര, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ നിഷാ അശോകന്‍, അലക്‌സ് ജോണ്‍ പുത്തുപ്പള്ളില്‍, ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, എ ഡി എം. ബി ജ്യോതി, നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : രാജ്യത്തെ ഐ എസ് സി -ഐ.സി.എസ്.ഇ  10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 99.47% വും പന്ത്രണ്ടാം ക്ലാസിൽ 98.19% വുമാണ് വിജയം.കേരളത്തില്‍ പത്താം ക്ലാസിന് 99.99...

റ്റി കെ റോഡിൽ കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കാതായിട്ട് ദിവസം പിന്നിടുന്നു

കോഴഞ്ചേരി:തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ കിരക്കേറിയ കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കാതായിട്ട് 10 ദിവസം പിന്നിടുന്നു. ലൈറ്റുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതർ കണ്ണടച്ചിരിക്കുകയാണെന്നാണ്...
- Advertisment -

Most Popular

- Advertisement -