നിരണം/തിരുവല്ല: വൈ.എം.സി.എ യുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിനെതിരെ പ്രതിഷേധിച്ചു ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് കുര്യൻ കൂത്തപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് ഉദ്ഘാടനം ചെയ്തു.
ഫാ. കോശി ഫിലിപ്പ്, റവ. ജിബിൻ വി. സാമുവേൽ, ഡോ. തമ്പാൻ ഡി. ജോർജ്, മുൻ സബ് – റീജൺ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ സെക്രട്ടറി അഡ്വ. എം.ബി നൈനാൻ, എം.കെ ജോൺ പുത്തുപ്പള്ളി, പി. മാത്യു, ട്രഷറർ കെ.പി വർഗീസ്, വർഗീസ് എം. അലക്സ്, റെന്നി തോമസ്, സാബു ആലംഞ്ചേരിൽ, മോഹൻ മത്തായി, മത്തായി കെ. ഐപ്പ്, ബിജു തുടങ്ങിപ്പറമ്പിൽ, എന്നിവർ പ്രസംഗിച്ചു.






