ന്യൂഡൽഹി : ഏഷ്യാകപ്പ് മത്സരത്തിൽട്രോഫിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി മൊഹ്‌സിന്‍ നഖ്‌വി ബിസിസിഐയോട് ക്ഷമാപണം നടത്തിയെന്ന് റിപ്പോർട്ട് .ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിലാണ് ഫൈനൽ മത്സരത്തിന് ശേഷം സ്ഥിതിഗതികൾ മോശമായതിൽ മൊഹ്സിൻ ഖേദം പ്രകടിപ്പിച്ചത് .ഏഷ്യാകപ്പ് ട്രോഫി എസിസിയുടേതാണെന്നും അതിൽ പിസിബി മേധാവിക്ക് യാതൊരു അവകാശവുമില്ലെന്നും ബിസിസിഐ പ്രതിനിധികൾ രാജീവ് ശുക്ല ആശിഷ് ഷെലാറും വ്യക്തമാക്കി .അതേസമയം, ടൂര്‍ണമെന്റിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി കൈമാറുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഏഷ്യാകപ്പുമായി കടന്നു കളഞ്ഞ സംഭവം : ഖേദം പ്രകടിപ്പിച്ച് മൊഹ്‌സിന്‍ നഖ്‌വി





