Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsമൺസൂൺ:  കൊങ്കൺ...

മൺസൂൺ:  കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.

തിരുവനന്തപുരം: മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായി കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് സമയ മാറ്റം.  ഒക്ടോബർ 20 വരെയാണ് പുതിയ സമയക്രമം പാലിച്ച്  സർവീസ് നടത്തുക. സമയക്രമത്തിൽ മാറ്റമുള്ള ട്രെയിനുകൾ –

എറണാകുളം ജംഗ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ്, എറണാകുളം ജംഗ്ഷൻ-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എന്നിവ 02.15-ന് പുറപ്പെടും (നിലവിലെ സമയം-05.15).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ഋഷികേശ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) -ചണ്ഡീഗഢ് സമ്പർക്ക് ക്രാന്തി എന്നിവ 04.50-ന് പുറപ്പെടും (നിലവിലെ സമയം-09.10).

തിരുനെൽവേലി – ഹാപ്പ, തിരുനെൽവേലി – ഗാന്ധിധാം എന്നിവ 05.05-ന് പുറപ്പെടും (നിലവിലെ സമയം-08.00).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ലോക്മാന്യ തിലക് ഗരീബ്‌രഥ് – 9.10-ന് പുറപ്പെടും (നിലവിലെ സമയം-07.45).

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – ഇൻഡോർ സൂപ്പർഫാസ്റ്റ്, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – പോർബന്തർ സൂപ്പർഫാസ്റ്റ് എന്നിവ 09.10-ന് യാത്ര തുടങ്ങും (നിലവിലെ സമയം-11.15).

എറണാകുളം ജംഗ്ഷൻ – നിസാമുദ്ദീൻ മംഗൾദീപ് എക്സ്പ്രസ് 10.30-നും (നിലവിലെ സമയം-13.25) എറണാകുളം ജംഗ്ഷൻ – മഡ്ഗാവ് സൂപ്പർഫാസ്റ്റ് 13.25-നും (നിലവിലെ സമയം-10.40) പുറപ്പെടും.

തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 14.40-ന് പുറപ്പെടും (നിലവിലെ സമയം-19.15)

എറണാകുളം ജംഗ്ഷൻ – അജ്മിർ മരുസാഗർ എക്സ്പ്രസ് 18.50-ന് പുറപ്പെടും (നിലവിലെ സമയം-20.25)

തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് (ശനിയാഴ്ച) 22.00-ന് പുറപ്പെടും (നിലവിലെ സമയം-00.50).

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെറ്റ് അപേക്ഷ 25 വരെ നൽകാം

തിരുവനന്തപുരം:ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25 വൈകിട്ട് 5 മണിവരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ...

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്സ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്സ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -