Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsപുതമൺപാലം  ജില്ലയുടെ...

പുതമൺപാലം  ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്

പത്തനംതിട്ട: റാന്നി പുതമൺ പാലം പത്തനംതിട്ട ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 2.63 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതുമൺ പുതിയ പാലത്തിൻറെ നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേലൂർക്കര റാന്നി റോഡിലാണ് പാലം ഉള്ളത്. പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ സമാന്തരമായി താൽക്കാലിക പാലം നിർമ്മിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചിരുന്നു.ശബരിമല തീർത്ഥാടകർ പ്രധാനമായി ഉപയോഗിക്കുന്ന പാതയാണ് പുതമൺ പാലം. തിരുവാഭരണം, തങ്കയങ്കി എന്നിവ കടന്നു പോകുന്നതിനുള്ള പാതയായും ഉപയോഗിക്കുന്നു. മാരാമൺ, ചെറുകോൽപ്പുഴ കൺവെൻഷനുകൾ എന്നിവയിലേക്കുള്ള പാതയും കൂടിയാണ്. പാലത്തിൻറെ നിർമ്മാണം പ്രത്യേകം ശ്രദ്ധ നൽകി സമയബന്ധിതമായി പൂർത്തിയാക്കും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ മികച്ച രീതിയിൽ നവീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന അറ്റകുറ്റ പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പുതുതായി നിർമ്മിക്കുന്ന പുതുമൺ പാലം എട്ടു മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനുകളോട് കൂടിയ സബ്മേഴ്സിബിൾ  ബ്രിഡ്ജ് ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7.5 മീറ്റർ ക്യാരേജ് വേ യും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിൻറെ വീതി. നിർമ്മാണ പൂർത്തീകരണ കാലാവധി 12 മാസമാണ്.

പുതമൺ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പ്രമോദ് നാരായൺ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം,  ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. ഇന്ദിരാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാം പി തോമസ്, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ സന്തോഷ്, വൈസ് പ്രസിഡൻറ് ബി. ഗീതാകുമാരി, തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാവലയം തീര്‍ത്തു ഫയര്‍ ഫോഴ്സ്

ശബരിമല: ശബരിമലയില്‍ 24 മണിക്കൂറും സുരക്ഷാ വലയം തീര്‍ത്തു ഭക്തര്‍ക്ക് കരുതലായ് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെവിവിധ സ്ഥലങ്ങളാണ്...

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും...
- Advertisment -

Most Popular

- Advertisement -