തിരുവനന്തപുരം : പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സും ആർ സി ബുക്കും ഒഴിവാക്കാൻ മോട്ടര്‍ വാഹന വകുപ്പ്.പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും.രണ്ടാം ഘട്ടത്തില്‍ ആർ.സി.ബുക്കിന്റെ പ്രിന്റിങ്ങും നിര്‍ത്തലാക്കും.ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടര്‍ വാഹന വകുപ്പിന്റെ തീരുമാനം .
ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ മണിക്കൂറുകള്‍ക്കുളള ലൈസൻസ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് മൊബൈലിൽ സൂക്ഷിച്ചാൽ മതിയാകും. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഡിജിലോക്കറിലുള്ള ഡിജിറ്റല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയും.കാര്‍ഡ് നഷ്ടപ്പെടുമെന്ന ആശങ്കയും വേണ്ട. പ്രിൻറ് രേഖ വേണ്ടവർക്ക് അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും കഴിയും.