ന്യൂയോർക്ക് : ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വംശഹത്യയിൽ മുഹമ്മദ് യൂനുസ് പങ്കാളിയെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.രാജ്യം വിട്ട ശേഷം ആദ്യമായി നടത്തിയ പൊതുപ്രസംഗത്തിലാണ് ബംഗ്ലദേശിലെ നിലവിലെ സർക്കാരിനെതിരെ ഷെയ്ഖ് ഹസീന രംഗത്തെത്തിയത്.ന്യൂയോർക്കിൽ അവാമി ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ, യൂനുസ് ആണ് വംശഹത്യ നടത്തുന്നത്.വംശഹത്യയ്ക്ക് പിന്നിലെ സൂത്രധാരൻമാർ യൂനുസും വിദ്യാർഥി കോ-ഓർഡിനേറ്റർമാരുമാണ്. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ പീഡനം.തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയേയും വധിക്കാൻ പദ്ധതി ഇട്ടിരുന്നതായും ഷെയ്ഖ് ഹസീന ആരോപിച്ചു.