Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎൻ്റെ കേരളം...

എൻ്റെ കേരളം പ്രദർശന വിപണനമേള  നാളെ  സമാപിക്കും 

ആലപ്പുഴ: സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേള നാളെ സമാപിക്കും. മെയ് 6 മുതൽ ഏഴ് ദിവസമായി നടക്കുന്ന മേളയുടെ സമാപന സമ്മേളനം നാളെ (12) വൈകിട്ട് ആറിന്  ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.

എംപിമാരായ  കെ സി  വേണുഗോപാൽ, കൊടുക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, രമേശ് ചെന്നിത്തല, തോമസ് കെ തോമസ്, യു പ്രതിഭ, ദലീമ , എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്  തുടങ്ങിയവർ പങ്കെടുക്കും.

പ്രദർശനമേളയിലെ മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരങ്ങളും മാധ്യമ പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും. വൈകിട്ട് ഏഴ് മണിമുതൽ അതുൽ നറുകര ആൻഡ് ടീം നയിക്കുന്ന മ്യൂസിക് ഷോ – ഫോക്ഗ്രാഫർ ലൈവ് അരങ്ങേറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പാശ്ശേരിയിൽ 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 44.4 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി.വ്യാഴാഴ്ച രാത്രി സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശിനി ഗീതയുടെ പക്കൽ നിന്നാണ് 2 ലക്ഷം സൗദി റിയാൽ...

മാർത്തോമ്മാ കോളേജിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച

തിരുവല്ല : മാർത്തോമ്മാ കോളേജിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. ടി.പി.ശ്രീനിവാസൻ മുഖ്യ...
- Advertisment -

Most Popular

- Advertisement -