തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യമറിയിച്ചത്. ഫോൺ സംഭാഷണം ചോർന്ന് വിവാദമായതിനെ തുടർന്ന് മുൻ ഡി സി സി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചതോടെയാണ് ശക്തന് താൽക്കാലിക ചുമതല നൽകിയത് .






