തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകണ്ഠേന പാസാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളം എന്നാക്കി മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയമാണ് പാസ്സാക്കിയത്.

സംസ്ഥാനത്തിന്റെ പേര് കേരളം : നിയമസഭ പ്രമേയം ഏകകണ്ഠേന പാസ്സാക്കി





