കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29ന്. കോടതിയിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം പി.പി ദിവ്യ ആവർത്തിച്ചു. നവീൻ ബാബുവിനെ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത് .ചടങ്ങിലേക്ക് കലക്ടർ അനൗദ്യോഗികമായി ക്ഷണിച്ചിരുന്നുവെന്നും ദിവ്യ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. എഡിഎമ്മിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ദിവ്യയുടെ പ്രസംഗമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു .ദിവ്യ തന്റെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചത് അഴിമതിക്ക് തുല്യമാണെന്ന് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു