Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsഏറങ്കാവ് ഭഗവതി...

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13 വരെ

തിരുവല്ല: കാവുംഭാഗം തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള  ചിറപ്പ് മഹോത്സവവും ദീപാരാധനയും 13 വരെ നടക്കും. ദിവസവും തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടാകും. 10 ന്  വൈകിട്ട് 5 മണിക്ക്  ക്ഷേത്രത്തിൽ പൂജവെപ്പ് നടക്കുക. 12 ന് മഹാനവമി ദിവസം ദീപാരാധനയ്ക്കുശേഷം കലാപരിപാടികളും നടക്കും. 13ന്  രാവിലെ 8.30 മുതൽ വിജയദശമി പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. പുരുഷോത്തമാനന്ദാശ്രമം മഠാധിപതി ബ്രഹ്മചാരി പൂർണ്ണ ചൈതന്യയുടെ നേതൃത്വത്തിലാണ് വിദ്യാരംഭം കുറിക്കുന്നത്. വൈകിട്ട് വിശേഷങ്ങൾ ദീപാരാധനയോടുകൂടി ചടങ്ങ് സമാപിക്കും.

ക്ഷേത്രത്തിൽ വിശേഷാൽ പൂജയും വിവിധ കലാപരിപാടികൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റുവേലിൽ, സെക്രട്ടറി അജിത് കെ എൻ രാജ്, ഖജാൻജി. ജെ മനോജ് കുമാർ പുറയാറ്റ് എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഴപ്പള്ളി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

ചങ്ങനാശ്ശേരി: വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഏപ്രിൽ 4 ന് സമാപിക്കും. ഇന്ന് രാവിലെ ഇടവം രാശിയിൽ 10.40 നും 11.25 നും മദ്ധ്യേയുള്ള ശുഭ മുഹുർത്തത്തിൽ ക്ഷേത്രം തന്ത്രി തെക്കേടത്ത്...

സൂര്യാഘാതമേറ്റ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തു സൂര്യാഘാതമേറ്റ് വീണ്ടും മരണങ്ങൾ. കോഴിക്കോട് പന്നിയങ്കരയിൽ പെയിന്റിങ് തൊഴിലാളിയായ വിജേഷ് സൂര്യാഘാതമേറ്റ് കുഴഞ്ഞു വീണു മരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് രാവിലെ മരണം സംഭവിച്ചു. മലപ്പുറം...
- Advertisment -

Most Popular

- Advertisement -