Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാക്ക് ചാര...

പാക്ക് ചാര വനിതയ്‌ക്കു രഹസ്യങ്ങൾ കൈമാറിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി : പാക്ക് ചാര വനിതയ്‌ക്കു രഹസ്യങ്ങൾ കൈമാറിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ .നാവികസേനാ ആസ്ഥാനത്ത് ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശി വിശാല്‍ യാദവാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ സിന്ദൂറിന്റേതടക്കം നിര്‍ണായകമായ പല രഹസ്യവിവരങ്ങളും വിശാല്‍ പാകിസ്താന് കൈമാറിയിരുന്നതായാണ് വിവരം.

ഇയാൾ ഐഎസ്‌ഐ അംഗമായ ഒരു യുവതിക്കാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത് എന്ന് തെളിഞ്ഞിട്ടുണ്ട്.വിവരങ്ങൾക്കു പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നുവെന്നു മൊബൈൽ‌ ഫോൺ പരിശോധനയിൽ കണ്ടെത്തി. വിശാൽ യാദവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും ഇതില്‍ സംഭവിച്ച നഷ്ടങ്ങള്‍ നികത്താനുള്ള പണം ലഭിക്കാൻ വേണ്ടിയാണ് ചാര വൃത്തിയില്‍ ഏര്‍പ്പെട്ടത് എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്തു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കൈമാറി

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  രാജി. പി. രാജപ്പൻ്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ ചെക്ക് തിരുവനന്തപുരത്ത്...

ഡൽഹിയിൽ ആരോഗ്യമന്ത്രിയെ കാണാൻ പോകുന്നുവെന്ന് പറ‍ഞ്ഞിട്ടില്ല : വീണ ജോർജ്

തിരുവനന്തപുരം : ഡൽഹി യാത്രാ വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നമെന്നും...
- Advertisment -

Most Popular

- Advertisement -