ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 17 രാത്രി ഏഴു വരെ പമ്പ വഴി സന്നിധാനത്ത് എത്തിയത് 49,21,401 ഭക്തര്‍. സുഖദര്‍ശനം ലഭിച്ച സന്തോഷത്തോടെയാണ് ഓരോ തീര്‍ഥാടകരും മടങ്ങുന്നത്. അധികനേരെ കാത്തുനില്‍ക്കാതെ ഭക്തര്‍ക്കെല്ലാം ദര്‍ശനം സൗകര്യം ഉറപ്പാക്കുന്നു.
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 19 ന് രാത്രി വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം. ജനുവരി 20 ന് രാവിലെ 6.30 ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധി മാത്രമാണ് അന്ന് ദര്‍ശനം നടത്തുക.






