തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം.സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായി .ഇതിന് പിന്നാലെ ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐയുടെ ആംബുലൻസും കത്തിച്ചു. വാഹനം പൂർണമായി കത്തി നശിച്ചു.