ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ടിക്കറ്റ് വിതരണോദ്ഘാടനം ആലപ്പുഴ റവന്യു ഡിവിഷണൽ ഓഫീസിൽ അമ്പലപ്പുഴ എം ൽ എ എച്ച് സലാം നിർവഹിച്ചു. ആദ്യ ടിക്കറ്റ് ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ കെ ജയമ്മ ഏറ്റുവാങ്ങി.
തിങ്കളാഴ്ച മുതൽ ആലപ്പുഴ, കോട്ടയം, എറണാകുളം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലാ സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റ് ലഭിക്കും. കെ എസ് ആർ ടി സി യും ഡിടിപിസി യും ടിക്കറ്റ് വിതരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.