Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsപന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം...

പന്ത്രണ്ടുകാരിക്കുനേരെ ലൈംഗികാതിക്രമം : അയൽവാസി അറസ്റ്റിൽ

പത്തനംതിട്ട: മുണ്ടുകോട്ടക്കൽ വല്യയന്തിയിലെ ചർച്ചിൽ ആരാധന കഴിഞ്ഞു വീട്ടിൽ പോകാനിറങ്ങിയ 12 കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി.   മുണ്ടുകോട്ടക്കൽ വല്യയന്തി കൃപാ ഭവനം വീട്ടിൽ ഷിബു(48) വാണ്‌ അറസ്റ്റിലായത്.

25 ന് രാവിലെ 11 30 ന് പള്ളി കോമ്പൗണ്ടിൽ വച്ചായിരുന്നു അയൽവാസിയായ ഷിബു കുട്ടിക്കുനേരെ അതിക്രമം നടത്തിയത്. 27 ന് പത്തനംതിട്ട പോലീസിൽ വീട്ടുകാർ പരാതി നൽകി.  വനിതാ സെൽ എസ് ഐ  ഐ വി ആഷ കുട്ടിയുടെ വിശദമായ മൊഴി അമ്മയുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈലപ്ര പള്ളിപ്പടിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ  അറസ്റ്റ് രേഖപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി : അസ്ഥികൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

ഷിരൂർ : അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി.കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്.ഡിഎൻഎ സാംപിൾ എടുത്തശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകിയേക്കും .അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു.ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം...

Kerala Lotteries Results 26-10-2024 Karunya KR-677

1st Prize Rs.80,00,000/- KW 819787 (ERNAKULAM) Consolation Prize Rs.8,000/- KN 819787 KO 819787 KP 819787 KR 819787 KS 819787 KT 819787 KU 819787 KV 819787 KX 819787...
- Advertisment -

Most Popular

- Advertisement -