Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്ത് പുതിയ...

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ന്യൂ ഡൽഹി : 164 വർഷം പഴക്കമുള്ള, കൊളോണിയൽ കാലത്തെ ഇന്ത്യൻ ശിക്ഷാനിയമങ്ങൾക്ക് പകരം രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ന്ന് മുതൽ നിലവിൽ വന്നു .ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും, ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും നിലവിൽ വന്നു.

ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമ വ്യവസ്ഥപ്രകാരമായിരിക്കും.എന്നാൽ ഇതുവരെ റജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും.

കഴിഞ്ഞവർഷം ഓഗസ്റ്റ് 12നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്ക്കുന്ന സാഹചര്യത്തിൽ മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശത്ത്  മഴ തുടരുന്നതിനാൽ മണിയാർ ബാരേജിലെ ജലനിരപ്പ്  34.62 മീറ്ററായി ക്രമീകരിക്കേണ്ടി വരും. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ...

അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഓമല്ലൂർ ചീക്കനാൽ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം .ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -