തിരുവനന്തപുരം : പുതുവർഷത്തലേന്ന് ബെവ്‌കോയുടെ ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യവിൽപന .കഴിഞ്ഞ പുതുവർഷത്തെക്കാൾ 16.93 കോടി രൂപയുടെ അധിക വിൽപനയാണ് ഇത്തവണ നടന്നത്.കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വിൽപനയുമായി ഒന്നാം സ്ഥാനത്താണ് .രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റത്.






