Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeEducationചോദ്യപേപ്പറുകളുടെ കുറവ്...

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന വാർത്തകൾ തെറ്റ് : പരീക്ഷാ കമ്മീഷണറുടെ കാര്യാലയം

തിരുവനന്തപുരം : എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.

ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വർഷവും നൽകുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പർ നൽകിയപ്പോൾ അധികം ചോദ്യപേപ്പറുകൾ നൽകാൻ കഴിഞ്ഞില്ല .കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പർ .16ന് ഉച്ചയ്ക്ക് 3 മണിയ്ക്കുളളിൽ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. 19 മുതൽ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകൾ 17ന് ഉച്ചയ്ക്ക് 1 മണിയോടെ എല്ലാ ഇടത്തും വിതരണം പൂർത്തിയാക്കിയെന്നും പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രണ്ട്സ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം...

കെ എസ് ആർ ടി  സി ബജറ്റ് ടൂറിസം: മേയ് മാസ ഉല്ലാസയാത്ര

പത്തനംതിട്ട: ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും മേയ് മാസ ഉല്ലാസ യാത്രകൾ. പത്തനംതിട്ടയിൽ നിന്നും 7, 10, 14, 17, 20, 22, 26 തീയതികളിൽ ഗവി, 11 ന് കൊച്ചി കായൽ...
- Advertisment -

Most Popular

- Advertisement -