Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്

മലപ്പുറം:  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങി. 8.30ന് ആദ്യ സൂചനകള്‍ ലഭിച്ചു തുടങ്ങി. യു ഡി എഫിന് നേരിയ മുൻ‌തൂക്കം ഉണ്ട് .പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുന്നത് . പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.

എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.

അതേസമയം  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്താകുമെന്ന് പി.വി.അന്‍വര്‍. യുഡിഎഫ് പക്ഷത്തുനിന്ന് പതിനായിരം വോട്ടുകള്‍ സ്വരാജ് പക്ഷത്തേക്ക് പോയെന്നും ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകളാണ് സ്വരാജിന് പോയതെന്നും ആ വോട്ടുകള്‍ തനിക്ക് കിട്ടേണ്ടവയായിരുന്നുവെന്നും ഇതോടെ ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്താകുമെന്നും സ്വരാജ് രണ്ടാം സ്ഥാനത്തെത്തുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി

തിരുവല്ല : കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. ശനിയാഴ്ച്ച  പൊടിയാടിയിലെ പെട്രോൾ പമ്പിൽ വച്ച് തലവടി സ്വദേശിനിയായ രഞ്ജനി ജി നായരുടെ സ്വർണ്ണവും പണവും എ ടി എം...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സിപിഐ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് സിപിഐ കടന്നു. സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -