നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. കാസർകോട് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു . ഇതോടെ വെടിക്കെട്ട് അപകടത്തിലെ മരണം അഞ്ചായി. കെ. ബിജു,രതീഷ്, സന്ദീപ്, ഷിബിൻ രാജ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നാല് പേർ.