Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ ...

ലൈഫ് ലൈൻ  ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ നിർസ് (NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

അടൂർ: ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ NIRS (Near Infra Red Spectroscopy) ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റിക്ക് ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തുടക്കം കുറിച്ചു. ഹൃദയത്തിലെ പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടായിരുന്ന 74 വയസ്സുള്ള രോഗിയിലാണ്  ചികിത്സ വിജയകരമായി നടപ്പിലാക്കിയത് .

ബ്ളോക്കിൽ കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭാഗങ്ങൾ മഞ്ഞ കളർ കോഡിങ്ങിലൂടെ മനസ്സിലാകും വിധമാണ് ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനം. കൃത്യതയോടും ബ്ലോക്കിന് അനുയോജ്യമായ രീതിയിലും ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും നടത്താൻ ഈ രീതി ഉപയോഗപ്രദമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ  സാജൻ അഹമ്മദ് അഭിപ്രായപ്പെട്ടു.

കാർഡിയോളോജിസ്റ്റുകളായ ഡോ വിനോദ് മണികണ്ഠൻ, ഡോ  ശ്യാം ശശിധരൻ , ഡോ  കൃഷ്ണ മോഹൻ , ഡോ  ചെറിയാൻ ജോർജ് , ഡോ  ചെറിയാൻ കോശി , ഡോ  മാത്യു വാച്ചാപറമ്പിൽ എന്നിവർ കൂടി അടങ്ങുന്ന ടീം ആണ് ചികിത്സ നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാടിനെ ആവേശത്തിലാക്കി മോദിയുടെ റോഡ്ഷോ

പാലക്കാട് : പാലക്കാടിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,ബിജെപി...

Kerala Lotteries Results : 26-06-2025 Karunya Plus KN-578

1st Prize ₹1,00,00,000/- PV 409920 (KOTTAYAM) Consolation Prize ₹5,000/- PN 409920 PO 409920 PP 409920 PR 409920 PS 409920 PT 409920 PU 409920 PW 409920 PX 409920...
- Advertisment -

Most Popular

- Advertisement -