ന്യൂഡൽഹി : നിതിൻ നബീൻ ബിജെപി വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയ നിതിന് ഊജ്വലസ്വീകരണമാണ് നൽകിയത് .ബിജെപി പ്രസിഡന്റും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
അന്തരിച്ച ബിജെപി നേതാവും മുൻ ബീഹാർ എംഎൽഎയുമായ നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് 45 കാരനായ നിതിൻ നബീൻ. പട്‌നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ച് തവണ എംഎൽഎ ആയ നബിൻ രണ്ടുതവണ ബീഹാർ സർക്കാരിൽ മന്ത്രിയായി. നിലവിൽ ബീഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് നിതിൻ നബീൻ .






