ന്യൂഡൽഹി : ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബീന്‍ 20ന് ചുമതലയേല്‍ക്കും. 19ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. ഡിസംബര്‍ 14നായിരുന്നു ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് നിയോഗിച്ചത്.
2020 ജനുവരി 20ന് ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ജെ.പി.നഡ്ഡയെ സമാനമായ രീതിയില്‍ വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിച്ചിരുന്നു.






