ന്യൂഡൽഹി : വോട്ടിങ് യന്ത്രത്തില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി .ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പറഞ്ഞു .
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നല്‍കി.പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും.മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ അറിയിച്ചു.ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി.