മുംബൈ : ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാനായി രത്തൻ ടാറ്റായുടെ അർധ സഹോദരൻ നോയൽ നവൽ ടാറ്റയെ തെരഞ്ഞെടുത്തു.മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം.നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ.ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ മുഖ്യ ഓഹരി ഉടമകളാണ് ടാറ്റാ ട്രസ്റ്റ്സ്.
സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നീ മുഖ്യ ട്രസ്റ്റുകളും അവയുടെ അനുബന്ധ ട്രസ്റ്റുകളിലും ഉൾപ്പെടുന്നതാണ് ടാറ്റ ട്രസ്റ്റ്. ടാറ്റാ സൺസിന്റെ 66% ഓഹരികളും ഈ ട്രസ്റ്റുകളുടെ കൈവശമാണ്.സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നോയൽ ടാറ്റ.